പതിനെട്ടുകാരനെ വീട്ടിൽക്കയറി കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ
കായംകുളം കൃഷ്ണപുരത്ത് 18 വയസുകാരനെ വീട്ടിൽക്കയറി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൃഷ്ണപുരം സ്വദേശി അഖിലാണ് അറസ്റ്റിലായത്. ഫോണിലേക്ക് വൈറസ് കടത്തിവിട്ടത് ചോദ്യം ചെയ്തതാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്.