കണ്ണീരണിഞ്ഞ് സഹപാഠികൾ; ധീരജിന്റെ മൃതദേഹം കോളേജിൽ പൊതുദർശനത്തിന് എത്തിച്ചു
ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹം വിലാപയാത്രയായി ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോകുന്നു. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. തുടർന്ന് ധീരജിന്റെ കലാലയമായ പൈനാവ് എൻജിനീയറിങ് കോളേജിൽ മൃതദേഹം പൊതുദർശനത്തിന് എത്തിച്ചു.