എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീര്‍പ്പിലേക്ക്; മുഖ്യമന്ത്രി സമരസമിതി നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചു
തിരുവനന്തപുരം: കാസര്‍ഗോഡു നിന്നുള്ള എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ തിരുവനന്തപുരത്ത് നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ഉച്ചക്ക് നേതാക്കളുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്താന്‍ സന്നദ്ദത അറിയിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന വ്യക്തമായ ഉറപ്പ് ലഭിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്നും പിന്‍മാറുകയുള്ളൂ എന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.