സർക്കാരിനൊപ്പം നിന്ന് അള്ള് വയ്‍ക്കുന്നത് അനുവദിക്കില്ല; മുഹമ്മദ് റിയാസ്
കോവളത്ത് പോലീസ് പരിശോധനയ്‍ക്കിടെ വിദേശ പൗരൻ മദ്യം ഒഴുക്കിക്കളഞ്ഞ സംഭവത്തിൽ പോലീസിനെതിരെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. പോലീസ് നടപടി ദൗർഭാഗ്യകരമെന്നും ടൂറിസം രംഗത്തിന് തിരിച്ചടിയാകുന്ന ഇത്തരം നടപടികൾ സർക്കാരിന്റെ നയമല്ലെന്നും മന്ത്രി വ്യക്തമാക്കി.